Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു

HIGHLIGHTS : Parappanangadi Municipality has started a domicile care center

പരപ്പനങ്ങാടി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പരപ്പനങ്ങാടി നഗരസഭയില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു. ചെയര്‍മാന്‍ എ ഉസ്മാന്റെ അധ്യക്ഷതയില്‍ മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന അടിയന്തിര യോഗ തീരുമാനപ്രകാരം ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലാണ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്.

നഗരസഭപരിധിയിലെ കോവിഡ് പോസറ്റീവായ ആളുകള്‍ക്ക് മാത്രമായിരിക്കും ഡി.സി.സിയില്‍ പ്രവേശനം ഉണ്ടായിരിക്കുക. ഈ
ഡി.സി.സില്‍ സൗകര്യം തികയാതെ വരുന്ന പക്ഷം ചാപ്പപ്പടി ഗവ.ഫിഷറീസ് ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തില്‍ സൗകര്യം ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

sameeksha-malabarinews

ഡി.സി.സി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ തുറന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പിപി ഷാഹുല്‍ഹമീദ്, പി.വി മുസ്തഫ, കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!