കെ ആര്‍ ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍; നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി.

ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടെണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പനിയെ തുടര്‍ന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ റൂമിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top