HIGHLIGHTS : Parappanangadi Municipality becomes a model for Kudumbashree by producing a hundred-tonne harvest in vegetable farming
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ഡിവിഷന്‍ 39 ലെ കുടുംബശ്രീ അംഗങ്ങളാണ് പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി മാതൃകയായത്.
വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ പി വി മുസ്തഫ അധ്യക്ഷത വഹിച്ചു.
2025 ജനുവരി മാസം 9 ന് നടീല്‍ കര്‍മ്മം നിര്‍വഹിച്ച് തുടങ്ങിയ പച്ചക്കറി കൃഷിയാണ് രണ്ട് മാസം കൊണ്ട് വിജയകരമായി വിളവെടുപ്പ് നടത്തിയത്.
കുടുംബശ്രീ യൂണിറ്റുകളെ വത്യസ്ത മേഖലകളില്‍ കൊണ്ട് വന്ന് ശാക്തീകരിച്ചു കൊണ്ട് സ്വയം പര്യാപ്തത കരസ്ഥമാക്കി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പരപ്പനങ്ങാടി നഗരസഭയുടെയും കൃഷിഭവന്റെയും ഫാർമേഴ്സ് ക്ലബ്ബിന്റെയും സഹായത്തോടുകൂടിയാണ് ഇവിടെ പച്ചക്കറി കൃഷിയിറക്കിയത്.
ചിരങ്ങ, വഴുതന, മുളക്, വെണ്ടക്ക, ചീര, പയറ്, എന്നീ പച്ചക്കറി കൃഷികളുടെ വിളവെടുപ്പാണ് നടത്തിയത്. ഈ പ്രദേശത്ത് തണ്ണി മത്തന്‍, കിഴങ്ങ്, മധുരകിഴങ്ങ് എന്നിവ ഇനി വിളവെടുപ്പ് നടത്താനുണ്ട്.
ചടങ്ങില്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി സാഹിദ, സി ഡി എസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി , കൗണ്‍സിലര്‍മാരായ ജുബൈരിയ, കോയ ആജ്യേരകത്ത്, കൃഷി ഓഫീസര്‍ ഷാനിബ എന്നിവര്‍ പങ്കെടുത്തു. അന്തരിച്ച സി കെ ബാലന്റെ കുടുംബം സൗജന്യമായി കൃഷി ചെയ്യാനായി നല്‍കിയ 40 സെന്റ് ഭൂമിയിലാണ് എഡിഎസ് അംഗങ്ങളായ ശാലിനി, ഷൗക്കത്തുന്നിസ ,ജോഷില, പ്രജിഷ, ഷീജ, സല്‍മ, പ്രസിത, സീനത്ത്, ഷീജ കെ. ടി. സുനിത, ജയ, പ്രജിന കുഞ്ഞീവി, സകീന, പുഷ്പ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷിനടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു