Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ലോക്‌ ഡൗണ്‍ ലംഘനം 7 പേര്‍ അറസ്റ്റില്‍; 63 പേര്‍ക്കെതിരെ കേസ്‌, 37 വാഹനങ്ങള്‍ പിടിച്ചെടുത്തു

HIGHLIGHTS : പരപ്പനങ്ങാടി: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടണം എന്ന  ഉത്തരവ് നിലവിലിരിക്കെ കുരിക്കൽ റോഡ് ജുമാ അത്ത് പള്ളിയിൽ രഹസ്യമായി സുബഹ...

പരപ്പനങ്ങാടി: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടണം എന്ന  ഉത്തരവ് നിലവിലിരിക്കെ കുരിക്കൽ റോഡ് ജുമാ അത്ത് പള്ളിയിൽ രഹസ്യമായി സുബഹി നമസ്കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചിറമംഗലം സ്വദേശികളായ ഉബൈദ്, ഹമീദ്, അഫ്സൽ, വാഹിദ്, കുന്നത്ത് പറമ്പ് സ്വദേശിയായ കബീർ, നെടുവ സ്വദേശിയായ മഹറൂഫ്, തയ്യിലക്കടവ് സ്വദേശിയായ ഷെഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കേരള എപിഡെമിക് ഓർഡിനൻസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കണ്ടെയിൻമെന്റ് സോണിലെ കടകൾ അടയ്ക്കുന്ന സമയക്രമം ലംഘിച്ചതിന് 7 കടകൾക്കെതിരെയും ലൈസൻസില്ലാതെ പൊതുസ്ഥലത്ത് കശാപ്പ് നടത്തിയതിന് 5 പേർക്കെതിരെയും അനാവശ്യമായി പുറത്ത് ഇറങ്ങിയതിന് 43 പേർക്കെതിരെയും  പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയ 37 വാഹനങ്ങൾ പരപ്പനങ്ങാടി പോലീസ് പിടിച്ചെടുത്തു.

sameeksha-malabarinews

ലോക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുന്നതാണെന്ന്‌ പോലീസ്‌ അറിയിച്ചു..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!