Section

malabari-logo-mobile

പാലത്തിങ്ങല്‍ അണുവിമുക്തമാക്കിയും, പെരുന്നാല്‍ കിറ്റ്‌ വിതരണം ചെയ്‌തും ഡിഡി ഗ്രൂപ്പ്‌

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങൽ പ്രദേശത്തെ 250 ൽ പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ. കൊറോണ കാരണം ബുദ്ധിമുട്ട് ...

പരപ്പനങ്ങാടി : പാലത്തിങ്ങൽ പ്രദേശത്തെ 250 ൽ പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ.

കൊറോണ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു കാരുണ്യ ഹസ്തം പദ്ധതി.
മെക്കൊ ഡി.ഡി കാരുണ്യം ഹസ്തം പെരുന്നാൾ കിറ്റ് വിതരണം മെക്കൊ ഡി.ഡി മുതിർന്ന അംഗവും കെ.എസ്.എ കോർഡിനേറ്ററുമായ ഉസ്മാൻ. വി ഡി.ഡി ഗ്രൂപ്പ് കൺവീനർ ശറഫലിക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.ഡി.ഡി ഗ്രൂപ്പ് ചെയർമാൻ ഫിറോസ് കെ.പി,ട്രഷറർ ശിഹാഉൽ ഹഖ് മെക്കോ ഡി.ഡി കോഡിനേറ്റർ സമീർ മടപ്പള്ളി,ഡി.ഡി ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പർ അഷ്റഫ് കുന്നുമ്മൽ തുടങ്ങിയവരും,മറ്റു മെമ്പർമാരും പങ്കെടുത്തു.
പാലത്തിങ്ങൽ അങ്ങാടി,പ്രദേശത്തെ നമസ്കാര പള്ളികൾ,കടകൾ,മാർക്കറ്റ്,കോവിഡ് പോസറ്റീവ്‌ റിപ്പോർട്ട് ചെയ്ത വീടുകൾ തുടങ്ങി പാലത്തിങൽ പ്രദേശത്തിന്റെ മുക്കും മൂലയും  ഡി.ഡി ഗ്രൂപ്പ് മെമ്പർമാരുടെ ടീം അണുവിമുക്തമാക്കി. ഡി.ഡി ഗ്രൂപ്പ് ചെയർമാൻ ഫിറോസ് കെ.പി യുടെ നേതൃത്വത്തിൽ ഉള്ള വളണ്ടിയർ സംഘമാണ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!