Section

malabari-logo-mobile

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: അന്വേഷണം കൂടുതല്‍ ശക്തമാക്കി

HIGHLIGHTS : Incident of bodies floating across the Ganges: The investigation was intensified

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. ഗംഗ തീരങ്ങളില്‍ ബീഹാര്‍ പൊലിസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി.

അതേ സമയം ബീഹാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാര്‍ സര്‍ക്കാരിനാണെന്നും, അന്വേഷണം ബീഹാര്‍ പൊലിസാണ് നടത്തേണ്ടതെന്നും, ഉത്തര്‍പ്രദേശിനെ പഴിചാരുകയല്ല വേണ്ടതെന്നും ഉത്തര്‍പ്രദേശ് എ ഡി ജി അശോക് കുമാര്‍ പറഞ്ഞു.

sameeksha-malabarinews

ഗംഗയിലൂടെ ബീഹാറില്‍ 71 മൃതദേഹങ്ങളും, യുപിയില്‍ 30 ഓളം മൃതദേഹങ്ങളുമാണ് ഒഴുകിയെത്തിയത്. ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കോവിഡ് രോഗികളുടെതാണെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ആശങ്കയറിയിച്ചു. കഴിഞ്ഞ ദിവസം മധ്യ പ്രദേശിലും സമാന സംഭവം നടന്ന സാഹചര്യത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!