Section

malabari-logo-mobile

പരപ്പനങ്ങാടി 27 ാം ഡിവിഷനില്‍ വെളിച്ചപാടുകള്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍, ആരുടെ വെളിപാടുകള്‍ വോട്ടര്‍മാര്‍ കേള്‍ക്കും ?

HIGHLIGHTS : കാവും കലങ്കരികളും നിറഞ്ഞ സന്ധ്യകളുടെ ഓര്‍മ്മകളില്ലാത്ത പരപ്പനങ്ങാടിക്കാരില്ല. കടലുണ്ടി വാവുത്സവത്തിന്‌ ശേഷം പരപ്പനങ്ങാടിയിലെ തറവാട്ടുത്സവങ്ങള്‍ക്ക്...

കാവും കലങ്കരികളും നിറഞ്ഞ സന്ധ്യകളുടെ ഓര്‍മ്മകളില്ലാത്ത പരപ്പനങ്ങാടിക്കാരില്ല. കടലുണ്ടി വാവുത്സവത്തിന്‌ ശേഷം പരപ്പനങ്ങാടിയിലെ തറവാട്ടുത്സവങ്ങള്‍ക്ക്‌ കൊടിയേറും. ചെറുതും വലുതുമായ നിരവധി കലങ്കരി ഉത്സവങ്ങളാണ്‌ കളിയാട്ടത്തിന്‌ മുന്‍പായി നടക്കാറുള്ളത്‌. ഈ ദേശത്തിന്റെ ഉത്സവങ്ങളിലെ ഏറ്റവും കൗതുകമുണര്‍ത്തുന്നതും, മനസ്സില്‍ പതിഞ്ഞതുമായ ചിത്രങ്ങളിലൊന്ന്‌ തെരുവിലൂടെ കടന്നുപോകുന്ന വെളിച്ചപ്പാടിന്റെയും കലശാട്ടിന്റെയുമാണ്‌.

നാട്ടുദൈവങ്ങളുടെ നാവായി മാറുന്ന മഞ്ഞളിന്റെയും ചോരയുടെയും മണമുള്ള വെളിച്ചപ്പാടുകള്‍ക്ക്‌ സമൂഹത്തില്‍ വലിയ അംഗീകാരമാണ്‌.  അവര്‍ ദൈവങ്ങളാകുമ്പോള്‍ നേരിന്റെ പക്ഷത്ത്‌ നിന്ന്‌ ഏതൊരധികാരിയോടും ശരികള്‍ പറയുമായിരുന്നു.

sameeksha-malabarinews

നേര്‌ പറയാന്‍ ഭയപ്പെടുന്ന പുതിയ ‘ജനാധിപത്യകാലത്ത്‌’ ജനപക്ഷത്ത്‌ നിന്ന്‌ നേര്‌ വിളിച്ചുപറയാന്‍ പരപ്പനങ്ങാടിയിലിതാ വെളിച്ചപ്പാടുകള്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

പരപ്പനങ്ങാടി നഗരസഭയിലെ കുരിക്കള്‍ റോഡ്‌ 27ാം ഡിവിഷനിലാണ്‌ ഏറെ കൗതുകകരമായ ഈ മത്സരം നടക്കുന്നത്‌. ഇവിടെ എല്‍ഡിഎഫ്‌- ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയും, യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയും വെളിച്ചപ്പാടുകളാണ്‌.

ബിരുദാനന്തര ബിരുദധാരിയും അധ്യാപകനുമായ ടി.പി മോഹന്‍ദാസാണ്‌ ഇടതുപക്ഷത്ത്‌ നിന്നും മത്സരിക്കുന്നത.്‌ കര്‍ഷകനും, ആര്‍ട്ട് ഓഫ് ലിവിങ് ട്രെയനറുമായ കൂടിയായ കെ.പി. ഗംഗാധരനാണ്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്‌.

എട്ടാം വയസ്സുമുതല്‍ പിതാക്കന്‍മാര്‍ക്കൊപ്പം ചുവടഭ്യസിച്ചാണ്‌ മോഹന്‍ദാസിന്റെ കോമരമായുള്ള തുടക്കം. പിന്നീട്‌ കുലത്തൊഴില്‍ തുടരുമ്പോള്‍ തന്നെ അക്കാദമക്‌ വിദ്യഭ്യാസത്തിന്റെ പടവുകളും മോഹന്‍ദാസ്‌ ചവിട്ടിക്കയറി. എംകേം, ബിഎഡ്‌ ബിരുദങ്ങള്‍ നേടിയ മോഹന്‍ദാസ്‌ പരപ്പനങ്ങാടി സഹകരണ കോളേജില്‍ അധ്യാപകനായിരിക്കുമ്പോള്‍ തന്നെ ദേശത്തെ ഉത്സവങ്ങളില്‍ ചിലമ്പും വാളുമണിഞ്ഞു.
കാര്‍ഷിക വൃത്തിക്കും പൊതുപ്രവര്‍ത്തനങ്ങള്‍ക്കിടയിലും തനിക്ക്‌ പൈതൃകമായി കിട്ടിയ നാട്ടറവിനെ പരിപോഷിപ്പിക്കാന്‍, വെളിച്ചപ്പാടാവാന്‍ ഗംഗാധരന്‍ സമയം കണ്ടെത്തി.

വെളിച്ചപ്പാടാകുമ്പോളും രാഷ്ട്രീയപ്രവര്‍ത്തകരാകുമ്പോളും ഇരുവര്‍ക്കും ഇപ്പോള്‍ പറയാനുള്ളത്‌ നാടിന്റെ വികസനവും, രാഷ്ട്രീയവും തന്നെയാണ്‌. വോട്ടര്‍മാര്‍ തങ്ങള്‍ പറയുന്നത്‌ ഏറെ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടെന്ന്‌ ഇരുവരും പറയുന്നു.

കാത്തിരിക്കുകായണ്‌……. പരപ്പനങ്ങാടിക്കാര്‍ ….. ആരുടെ വെളിപാടുകളാണ്‌ വോട്ടര്‍മാര്‍ നെഞ്ചേറ്റിയതെന്നറിയാന്‍…..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!