Section

malabari-logo-mobile

പ്രചരണമതിലില്‍ സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ ചിത്രം വരച്ച്‌ ഒന്‍പതാം ക്ലാസുകാരന്‍

HIGHLIGHTS : Ninth class student draws a beautiful picture of a candidate on a campaign wall

പരപ്പനങ്ങാടി:  ഫോട്ടോഷോപ്പും കളര്‍ പ്രിന്റും പ്രചരണരംഗത്ത്‌ നിറങ്ങളുടെ ഉത്സവം തീര്‍ക്കുമ്പോളും പഴയ ചുമരഴുത്തുകളുടെ പ്രാധാന്യം തെരഞ്ഞെടുപ്പില്‍ നിന്നും ഒരിക്കലും മായില്ല. ചുമരഴുതുകയും പോസ്‌റ്ററൊട്ടിക്കുകയും ചെയ്യാതെ ആരെങ്കിലും നേതാവായാല്‍ അത്‌ അയാളുടെ പോരായ്‌മയായി തന്നെ എക്കാലവും പറഞുകേള്‍ക്കും.

എന്നാല്‍ ഇന്ന്‌ പ്രചരണ വാര്‍ത്തകള്‍ തേടി പോയ ഞങ്ങള്‍ കണ്ടത്‌ ചുമരെഴെതുന്നയാളെ അല്ല. മറിച്ച്‌ ചുമരില്‍ മനോഹരമായ ചിത്രം വരച്ച ഒരു കൊച്ചുമിടുക്കനെയാണ്‌.

sameeksha-malabarinews

പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം ഉപ്പണിപ്പുറം ഡിവിഷനിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ ആണ്‌ ആ മിടുക്കന്‍. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാരാത്തടത്തില്‍ ദീപയുടെ ചിത്രമാണ്‌ ഷാരോണ്‍ വരച്ചിരിക്കുന്നത്‌. ചിത്രം വരയ്‌ക്കാന്‍ ഏറെ ഇഷ്ടമുള്ള ഷാരോണ്‍ തന്റെ അയല്‍വാസി കൂടിയായ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വരയക്കാമെന്ന്‌ സ്വയം ഏല്‍ക്കുകയായിരുന്നു. നേരത്തെ ഇത്തരത്തില്‍ ചുമരില്‍ വരച്ച്‌ പരിചയമില്ലെങ്ങിലും സ്ഥാനാര്‍ത്ഥിയെ നന്നായി പകര്‍ത്താന്‍ ഷാരോണിനായി. താന്‍ വരച്ച ചിത്രം കണ്ട്‌ ഏറെ പേര്‍ അഭിനന്ദിച്ചതോടെ ഷാരോണ്‍ ഏറെ സന്തോഷത്തിലാണ്‌.

ഇതുവരെ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും എന്നാല്‍ ഇനിയും വരയക്കാന്‍ താല്‍പര്യമുണ്ടെന്നും ഷാരോണ്‍ പറഞ്ഞു. ഷാരോണിന്‌ സംഗീതവും ഏറെ ഇഷ്ടമാണ്‌. പീച്ചിനാരി നിഷാദ്‌, സര്‌സ്വതി ദമ്പതികളുടെ മകനാണ്‌ ഷാരോണ്‍. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയില്‍ സ്‌കൂളിലാണ്
ഷാരോണ്‍ പഠിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!