Section

malabari-logo-mobile

പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിത്തിന്റെ നിര്‍മ്മാണോദ്ഘാടനം പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു

HIGHLIGHTS : പരപ്പനങ്ങാടിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുന്നു പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തി ഉദാഘാടനം പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിര്‍വ...

പരപ്പനങ്ങാടിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുന്നു
പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തി ഉദാഘാടനം പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിര്‍വ്വഹിച്ചു .പരപ്പനങ്ങാടിയുടെ കായിക സ്വ്പ്‌നങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്ന ഒന്നായി മാറും  ഈ സ്‌റ്റേഡിയം എന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ.

തിരൂരങ്ങാടി  എം.എല്‍.എ അബ്ദുറബ്ബിന്റെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 2.32 കോടി രൂപയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മ്മാണത്തിന് ഉപയോഗിക്കുക.

sameeksha-malabarinews

ജലവിഭവ വകുപ്പില്‍ നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് വേണ്ടി ലഭ്യമാക്കിയ പരപ്പനങ്ങാടി റസ്റ്റ് ഹൗസിന്റെയും കോടതിയുടെയും ഇടയിലുള്ള സ്ഥലത്താണ് നിര്‍മ്മാണം നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളിലാണ് ഇന്റോര്‍ സ്‌റ്റേഡിയത്തിന്റെ പ്രഖ്യാപനമുണ്ടായത്
രണ്ട് ബാസ്‌കറ്റ് ബോള്‍, നാല് ഷട്ടില്‍ ബാഡ്മിന്റണ്‍, രണ്ട് ടെന്നീസ്,  രണ്ട് വോളി ബോള്‍ കോര്‍ട്ടുകള്‍, നാല് ടേബിള്‍ ടെന്നീസ് കോര്‍ട്ടുകള്‍
,
ജിംനേഷ്യം എന്നെ സൗകര്യങ്ങളാണ് ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്.

നഗര സഭ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് എച്ച് ഹനീഫ, പി.കെ ജമാല്‍, ഉസ്മാന്‍,  ഹനീഫ കോടപ്പാളി, കാദര്‍ , ഗിരീഷ്, പി.ഒ സലാം, സി.ടി നാസര്‍, റഷീദ് , പ്രൊജക്റ്റ് മാനേജര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിത്തിന്റെ നിര്‍മ്മാണോദ്ഘാടനം പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!