Section

malabari-logo-mobile

ആശങ്കയൊഴിയുന്നില്ല; മലപ്പുറത്ത് പ്രതിദിന കോവിഡ് രോഗികളുടെ കണക്ക് അഞ്ഞുറിനടുത്ത്

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 440 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 17 പേര്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി...

മലപ്പുറം:കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 440 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 261 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലിപ്പറമ്പ് – 09, അമരമ്പലം -04, ആനക്കയം -02, എ.ആര്‍ നഗര്‍ -02, അങ്ങാടിപ്പുറം -03, അരീക്കോട് -18, ആതവനാട് -02, ചാലിയാര്‍ -01, ചുങ്കത്തറ -03, എടപ്പറ്റ -11, എടപ്പാള്‍ -05, എടവണ്ണ -07, എലംകുളം -04, ഇടുക്കി -01, കടക്കല്‍ -01, കാളികാവ് -07, കല്‍പകഞ്ചേരി -01, കണ്ണമംലം -05, കരുളായി -01, കാവന്നൂര്‍ -02, കീഴുപറമ്പ് -01, കൂട്ടിലങ്ങാടി -02, കൊണ്ടോട്ടി -21, കോട്ടക്കല്‍ -01, കുറുവ -07, മക്കരപ്പറമ്പ് -01, മലപ്പുറം -34, വയനാട് -01, മഞ്ചേരി -21, മങ്കട -06, മാറഞ്ചേരി -02, മൊറയൂര്‍ -03, മൂത്തേടം -07, നന്നമ്പ്ര – 10, നന്നംമുക്ക് -01, നെടുവ -01, നിറമരുതൂര്‍ -01, ഊര്‍ങ്ങാട്ടിരി -01, ഒതുക്കുങ്ങല്‍ -04, ഒഴൂര്‍ -01, പാലക്കാട് -01, പള്ളിക്കല്‍ -11 , പാണ്ടിക്കാട് -11, പറപ്പൂര്‍ -02, പരപ്പനങ്ങാടി -15, പെരുമണ്ണ – 02, പെരിന്തല്‍മണ്ണ -21, പൊന്മള -01, പൊന്നാനി -06, പൂക്കോട്ടൂര്‍ -02, പോരൂര്‍ -03, പോത്തുകല്‍ -06, പുളിക്കല്‍ -01, പുല്‍പറ്റ – 01, പുറത്തൂര്‍ -01, താനാളൂര്‍ -03, താനൂര്‍ -10, താഴെക്കോട് -05, തെന്നല -20, തേഞ്ഞിപ്പലം -02, തിരുനാവായ -01, തിരുവാലി -02, തൃക്കലങ്ങോട് -09, തൃപ്രങ്ങോട് -01, തുവൂര്‍ -01, തിരൂരങ്ങാടി -04,  വളാഞ്ചേരി -03, വള്ളിക്കുന്ന് -02, വട്ടംകുളം -01, വഴിക്കടവ് -01, വെളിയങ്കോട് -01, വേങ്ങര -05, വെട്ടം -02, വെട്ടത്തൂര്‍ -06, വണ്ടൂര്‍ -02, തിരൂര്‍ -06 കീഴാറ്റൂര്‍ -01, കോഴിക്കോട് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 52.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
പാണ്ടിക്കട് – 01, തവനൂര്‍ -01, മലപ്പുറം -01, കുറുവ – 01, വയനാട് – 01.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍
തേഞ്ഞിപ്പലം -01, കാവനൂര്‍ -01, വളവന്നൂര്‍ -01, കൂട്ടിലങ്ങാടി -01, പൊന്നനി -01, വെട്ടം – 01, ചാലിയാര്‍ -01, കരുളായി -01, എടപ്പാള്‍ 01, പള്ളിക്കല്‍ 01, കോട്ടക്കല്‍ -01, പെരിന്തല്‍മണ്ണ -01, മലപ്പുറം -01, തിരൂര്‍ -01, പോത്തുകല്‍ -01, ചുങ്കത്തറ -02.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
താനൂര്‍ 01, തിരുനാവയ -01, അരീക്കോട് -01, എടക്കര -01, കൊണ്ടോട്ടി -01, ചെറുമുക്ക് -01.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
കുഴിമണ്ണ -01, പള്ളിക്കല്‍ -01, താനൂര്‍ -01, അമരമ്പലം -01, വഴിക്കടവ് -01, വണ്ടൂര്‍ -01, വെട്ടം -01, പുലാമന്തോള്‍ -01, എടരിക്കോട് -01, എ.ആര്‍ നഗര്‍ -01, പറപ്പൂര്‍ -01, ആനക്കയം -01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 02.

31,936 പേര്‍ നിരീക്ഷണത്തില്‍

sameeksha-malabarinews

31,936 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,032 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,669 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,34,758 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,255 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!