ഫലകത്തില്‍ സ്ഥലം കൗണ്‍സിലറുടെ പേരില്ല: പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് കൗണ്‍സിലറും, സിപിഎമ്മും

പരപ്പനങ്ങാടി:  ഇന്ന് നിര്‍മ്മാണോദ്ഘാടനം നടന്ന പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന ഫലകത്തില്‍ സ്ഥലം കൗണ്‍സിലറുടെ പേരുള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌ക്കരിച്ച് സിപിഎം്. പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങാണ് പ്രതിഷേധത്തിന്റെ കൂടി വേദിയായത്.
തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്.

ഫലകത്തില്‍ എംഎല്‍എയുടെ പേരിന് പുറമെ നഗരസഭാ ചെയര്‍മാന്റെയും, വൈസ് ചെയര്‍മാന്റെയും പേരുണ്ട്. എന്നാല്‍ സ്ഥലം കൗണ്‍സിലര്‍ നൗഫല്‍ ഇല്യന്റെ പേര് ഫലകത്തിലില്ലാത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പരപ്പനങ്ങാടിയില്‍ അംഗനവാടികള്‍ പോലും എംഎല്‍എ ഉദ്ഘാടനം ചെയ്യുമ്പോള്‍ ഡിവിഷനുകളിലെ അംഗങ്ങളുടെ പേരിന് പുറമെ തൊട്ടടുത്ത ഡിവിഷിനിലെ അംഗങ്ങളുടെ പേരും ഫലകത്തില്‍ വെക്കുമ്പോള്‍ ഇവിടെ സ്റ്റേഡിയം നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ കൗണ്‍സിലറുടെ പേര് വെക്കാത്ത നടപടി വിലകുറഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്നും സിപഐഎം ലോക്കല്‍ സക്രട്ടറി തുളസീദാസ് പറഞ്ഞു.

ഇക്കാര്യത്തില്‍ തന്റെ പ്രതിഷേധം എംഎല്‍എയെ നേരിട്ടറിയിച്ചിട്ടാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചതെന്ന് കൗണ്‍സിലര്‍ നൗഫല്‍ ഇല്യന്‍ പറഞ്ഞു.

പരപ്പനങ്ങാടി കോടതിക്ക് പിറകുവശത്താണ് പുതിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണമാരംഭിക്കുന്നത്. എംഎല്‍എ പികെ അബ്ദുറബ്ബിന്റെ ആസ്തി വികനസ ഫണ്ട് ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്.

ഫലകത്തില്‍ സ്ഥലം കൗണ്‍സിലറുടെ പേരില്ല: പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് കൗണ്‍സിലറും, സിപിഎമ്മും

Share news
error: Content is protected !!
Scroll to Top