ഫലകത്തില്‍ സ്ഥലം കൗണ്‍സിലറുടെ പേരില്ല: പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് കൗണ്‍സിലറും, സിപിഎമ്മും

പരപ്പനങ്ങാടി:  ഇന്ന് നിര്‍മ്മാണോദ്ഘാടനം നടന്ന പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന ഫലകത്തില്‍ സ്ഥലം കൗണ്‍സിലറുടെ പേരുള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌ക്കരിച്ച് സിപിഎം്. പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങാണ് പ്രതിഷേധത്തിന്റെ കൂടി വേദിയായത്. തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. ഫലകത്തില്‍ എംഎല്‍എയുടെ പേരിന് പുറമെ നഗരസഭാ ചെയര്‍മാന്റെയും, വൈസ് ചെയര്‍മാന്റെയും പേരുണ്ട്. എന്നാല്‍ സ്ഥലം കൗണ്‍സിലര്‍ നൗഫല്‍ ഇല്യന്റെ പേര് ഫലകത്തിലില്ലാത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ അംഗനവാടികള്‍ പോലും എംഎല്‍എ ഉദ്ഘാടനം ചെയ്യുമ്പോള്‍ … Continue reading ഫലകത്തില്‍ സ്ഥലം കൗണ്‍സിലറുടെ പേരില്ല: പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് കൗണ്‍സിലറും, സിപിഎമ്മും