Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കിഴക്കന്‍മേഖലയിലെ വൈദ്യുതി തകരാറിന് പരിഹാരമായി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി കിഴക്കന്‍മേഖലയിലെ വൈദ്യുതി തകരാര്‍ പരിഹരിച്ചു. പെരുന്നാള്‍ ദിവസം രാവിലെ ഏഴിന് നിലച്ച വൈദ്യുത വൈകീട്ടാണ് പുനഃസ്ഥാപിച്ചത്.

പരപ്പനങ്ങാടി : പരപ്പനങ്ങാടി കിഴക്കന്‍മേഖലയിലെ വൈദ്യുതി തകരാര്‍ പരിഹരിച്ചു. പെരുന്നാള്‍ ദിവസം രാവിലെ ഏഴിന് നിലച്ച വൈദ്യുത വൈകീട്ടാണ് പുനഃസ്ഥാപിച്ചത്. ഇതിനിടയിലാണ് പരപ്പനങ്ങാടി വൈദ്യുതി ഓഫീസിന് മുമ്പില്‍ ജനങ്ങളുടെ പ്രതിഷേധവും ചിറമംഗലത്ത് കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ കൈയേറ്റവും നടന്നത്. കൈയേറ്റത്തില്‍ പരിക്കേറ്റ ഓവര്‍സിയര്‍ പ്രഭാകരനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈദ്യുതിയില്ലാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നെടുവ മേഖല കമ്മിറ്റി പരപ്പനങ്ങാടി വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ പി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. എ പി മുജീബ്, എന്‍ എം സമേജ്, സി വി കാസിംകോയ എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്ക് നേരെ നടന്ന കൈയേറ്റത്തിലും അക്രമത്തിലും കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയൂ) തിരൂരങ്ങാടി ഡിവിഷന്‍ കമ്മറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!