Section

malabari-logo-mobile

അരിയല്ലൂര്‍ ജിയൂപിഎസ് ഹൈസ്‌കൂളാക്കണം

HIGHLIGHTS : വള്ളിക്കുന്ന് : വള്ളിക്കുന്നിലെ നൂറു വര്‍ഷത്തിലേറെ പരമ്പര്യമുള്ള അരിയല്ലൂര്‍ ജിയുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു.

വള്ളിക്കുന്ന് : വള്ളിക്കുന്നിലെ നൂറു വര്‍ഷത്തിലേറെ പരമ്പര്യമുള്ള അരിയല്ലൂര്‍ ജിയുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശ കഴിഞ്ഞ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. പരപ്പനങ്ങാടി സബ്ജില്ലയില്‍ ഉള്‍പ്പെട്ട ഈ സ്‌കൂളിനെ തഴഞ്ഞ് മറ്റു രണ്ട് വിദ്യാലയങ്ങള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി.

ജനകീയമായി സ്വരൂപിച്ച 2,00,000 രൂപ ഉപയോഗിച്ച് എഴുപതോളം ഡെസ്‌കുകള്‍ വാങ്ങി. മേല്‍ക്കൂര പുതുക്കിപ്പണിയന്നതിനും ക്ലാസ് മുറിയില്‍ ടൈല്‍സ് പതിക്കുന്നതിനും ആര്‍എംഎസ്എയുടെ 4,85,000 രൂപ ലഭിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് കെ എന്‍ എ ഖാദര്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 30,00,000 നല്‍കി.
തീരദേശ വികസന കോര്‍പറേഷനില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനായി ഒരുകോടി ഇരുപത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പിടിഎയും സ്‌കൂള്‍ മാനേജിങ് കമ്മറ്റിയും ചേര്‍ന്ന് 50,000 രൂപമുടക്കി ഉദ്യാന നിര്‍മ്മാണവും 1,00,000 രൂപ മുടക്കി വായനാ മുറിയും തയ്യാറാക്കും

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!