പരപ്പനങ്ങാടി ക്രിക്കറ്റിലെ ഗൂഗ്ലി മാസ്റ്റര്‍!

വള്ളിക്കുന്നുകാരുടെ ക്രിക്കറ്റര്‍! ലാലുട്ടന്‍ എന്ന വിളിപ്പേരുള്ള പ്രനോഷ് ! പരപ്പനങ്ങാടി ക്രിക്കറ്റിന്റെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വള്ളിക്കുന്നുകാരുടെ ക്രിക്കറ്റര്‍!
ലാലുട്ടന്‍ എന്ന വിളിപ്പേരുള്ള പ്രനോഷ് ! പരപ്പനങ്ങാടി ക്രിക്കറ്റിന്റെ മറ്റൊരഹങ്കാരം! ഇവനാണ് കഴിഞ്ഞ സീസണിലെ, മലപ്പുറം ജില്ലയിലെ മികച്ച ബൗളര്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പറഞ്ഞു കഴിഞ്ഞില്ല, ക്രിക്കറ്റ് പരിശീലനത്തിന് ഒരു പാട് പരിമിതികളുള്ള പരപ്പനങ്ങാടിയില്‍ നിന്നും ജില്ലക്കകത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ താരങ്ങളുണ്ട്. ഇതില്‍ പലരും സ്‌കൂള്‍ തലം മുതലേ ശ്രദ്ധിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഈ പ്രതിഭ പാടത്തും പറമ്പത്തും ക്രിക്കറ്റിന്റെ മറ്റൊരു വേര്‍ഷനായ ടെന്നിസ്‌ബോളില്‍ സ്വന്തം ശൈലി കണ്ടെത്താന്‍ പരിശ്രമിക്കയായിരുന്നു. അതിന്റെ ഫലമായി കേരളത്തില്‍ ടെന്നിസ് ബാള്‍ ക്രിക്കറ്റിലെ വറൈറ്റി പ്ലയറായി ലാലുമാറി. തുടര്‍ന്ന് രഞ്ജി പ്രോബബ്ള്‍ ആയിരുന്ന ഡഇ റിയാസിന്റെ നിര്‍ബന്ധത്തില്‍ ക്രിക്കറ്റ് ബാളില്‍ പരീക്ഷണമായി. പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിലെത്തിയ ലാലു ടെന്നിസ് ബാളിലെ തന്റെ വറൈറ്റി ഡെലിവറികള്‍ ലെതര്‍ബാളിലും പരീക്ഷിച്ചു; പരപ്പനങ്ങാടി സി സിയിലെ പരിചയസമ്പന്നരോടൊപ്പമുള്ള കളികളും വീണു കിട്ടുന്ന പരിശീലനവും ലാലുവിനെ ഒട്ടേറെ മാറ്റി. ഇപ്പോളിതാ ജില്ലയിലെ മികച്ച ബൗളര്‍ പുരസ്‌കാരവും!

മികച്ച ബൗളര്‍ മാത്രമല്ല, നല്ലൊരു ബാറ്റ്‌സ്മാന്‍ കൂടിയാണ് ഈ പ്രതിഭ. ജില്ലാ ക്രിക്കറ്റ് ഭാരവാഹികള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മികച്ച പരിശീലനവും ക്യാമ്പും ലാലുവിന് കിട്ടിയേക്കും.

മലപ്പുറം ജില്ലാ അ ഡിവിഷനിലെ –
മികച്ച ബൗളറായി ലാലുവിനേയും മികച്ച ആള്‍റൗണ്ടറായി കെ.അക്ബറിനെയും തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ യു സി റിയാസ് ഔട്ട് സ്റ്റാന്റിങ്ങ് പെര്‍ഫോര്‍മന്‍സിന് അര്‍ഹനായി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •