താനൂരില്‍ ആയുധങ്ങളുമായി അജ്ഞാതവാഹനം

താനൂര്‍: ആയുധങ്ങളുമായി അജ്ഞാതവാഹനം കണ്ടെത്തി. താനൂര്‍ ചീരാന്‍കടപ്പുറത്താണ് വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തിയത്. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: ആയുധങ്ങളുമായി അജ്ഞാതവാഹനം കണ്ടെത്തി. താനൂര്‍ ചീരാന്‍കടപ്പുറത്താണ് വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തിയത്. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. രണ്ട് വാള്‍, നാല് സ്റ്റീല്‍ റാഡ് എന്നിവയാണ് ഉണ്ടായിരുന്നത്.

നാട്ടുകാരാണ് ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് താനൂര്‍ പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആയുധങ്ങളും, വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

ഈ കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തീരദേശത്തെ വിവിധയിടങ്ങളില്‍ കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •