Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നാട്ടുകാരെ ഭീതിയിലാക്കി ഭീമന്‍ തേനീച്ചക്കൂട്

HIGHLIGHTS : പരപ്പനങ്ങാടി: നാട്ടുകാരെ ഭീതിയിലാക്കി ഭീമന്‍ തേനീച്ചക്കൂട്. നഗരസഭയിലെ പതിനഞ്ചാം ഡിവിഷന്‍ സ്റ്റേഡിയം റോഡിലെ കെ.ടി.ഹുസൈന്റെ വീട്ട് പറമ്പിലെ തെങ്ങിന്‍...

പരപ്പനങ്ങാടി: നാട്ടുകാരെ ഭീതിയിലാക്കി ഭീമന്‍ തേനീച്ചക്കൂട്. നഗരസഭയിലെ പതിനഞ്ചാം ഡിവിഷന്‍ സ്റ്റേഡിയം റോഡിലെ കെ.ടി.ഹുസൈന്റെ വീട്ട് പറമ്പിലെ തെങ്ങിന്‍ മുകളിലുള്ള ഭീമന്‍ തേനീച്ചക്കൂട്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ക്ക് തേനീച്ചകളുടെ ആക്രമണം നേരിടേണ്ടി വരികയും മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പോകുന്ന റോഡരികിലാണ് ഈ ഭീമന്‍ തേനീച്ചക്കൂട് ഉള്ളത്. തൊട്ടടുത്ത വയലുകളിലും നിരവധി കര്‍ഷകരാണ് ദിവസവും ജോലിയിലേര്‍പ്പെടുന്നത്.ഇവരെല്ലാം തന്നെ ഏറെ ഭയത്തോടെയാണ് ഓരോദിവസവും തള്ളിവിടുന്നത്.

sameeksha-malabarinews

അതെസമയം തേനീച്ചകളുടെ ആക്രമണം ഉണ്ടാകുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതരെ അറിയിച്ചപ്പോള്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!