ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി:കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് താനൂര്‍ സബ് ഓഫീസിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് ഫൈവ്സ് ഫുടബോള്‍ മത്സരം സംഘടിപ്പിച്ചു. പി കെ അബ്ദുറബ്ബ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി എ ബാവ അധ്യക്ഷനായി.

താനൂര്‍ ബോര്‍ഡ് രൂപീകരിച്ചത് മുതല്‍ സേവനം ചെയ്തു വരുന്ന തൊഴിലാളികളായ എ കെ അസൈനാര്‍, കെ കുഞ്ഞാവ, മൊയ്തീന്‍കുട്ടി എന്നീ തൊഴിലാളികളെയും മികച്ച സംഘാടകനായ സി എം മുഹമ്മദ് അലിഷാ പാറക്കാവ് എന്നിവരെ എം എല്‍ ആദരിച്ചു. സി എന്‍ സലീഷ്‌കുമാര്‍, യു അഹമ്മദ്‌കോയ, അഷ്റഫ് ശിഫ, ഗോപാലകൃഷ്ണന്‍, ഗോവിന്ദന്‍, മലബാര്‍ ബാവഹജി, അബ്ദുറസാഖ് ചേക്കാലി, എം വി മുഹമ്മദലി, കെ ഖാദര്‍, പി അലിഅക്ബര്‍, ബാവ ഓടക്കല്‍, എ കെ ജബ്ബാര്‍, എ വി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എട്ടോളം ടീമുകള്‍ പങ്കെടുത്ത ഫുടബോള്‍ മത്സരത്തില്‍ ചെമ്മാട് ചുമട്ടുതൊഴിലാളികള്‍ ഒന്നാം സ്ഥാനവും പരപ്പനങ്ങാടി ചുമട്ടുതൊഴിലാളികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് പരപ്പനങ്ങാടി സി ഐ വിനോദന്‍ ട്രോഫികള്‍ സമ്മാനിച്ചു.

Share news
error: Content is protected !!
Scroll to Top