പരപ്പനങ്ങാടിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ദമ്പതികളെ വാഹനമിടിച്ച്‌ ഒരാള്‍ മരിച്ചു


പരപ്പനങ്ങാടി:
uv.apakadamaranam 001 പ്രഭാതസവാരിക്കിറങ്ങിയ ദമ്പതികളെ വാഹനമിടിച്ച്‌ ഗൃഹനാഥന്‍ മരിച്ചു. പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ ഉണിക്കണ്ടന്‍ വീട്ടില്‍ രാമചന്ദ്രന്‍(70) ആണ്‌ മരിച്ചത്‌. ഇദ്ദേഹത്തിന്റെ ഭാര്യ ബേബിയെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന്‌ രാവിലെ ആറുമണിയോടെയാണ്‌ അപകടമുണ്ടായത്‌ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്റ്റേഡിയത്തിന്‌ സമീപത്ത്‌ വച്ചാണ്‌ അപകടം . പിറകില്‍ നിന്ന്‌ വന്ന്‌ ഗുഡ്‌സ്‌ഓട്ടോ ഇവരെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാമചന്ദ്രന്‍ തൊട്ടടുത്ത കലുങ്കിലേക്കാണ്‌ വീണത്‌.

മരിച്ച രാമചന്ദ്രന്‍ റിട്ടയേര്‍ഡ്‌ റെയില്‍വേ ജീവനക്കാരനാണ്‌.
മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.

ഭാര്യമാര്‍ പരേതയായ ദേവകി, ബേബി. മക്കള്‍: ഉമേഷ്‌(സൗദി), സൗമ്യ. മരുമക്കള്‍: റൂണി, മണി.

Share news
error: Content is protected !!
Scroll to Top