കിരിപ്പൂര്‍ വിമാനത്താവളത്തില്‍ നുന്നും ഒമ്പത്‌ കിലോ സ്വര്‍ണം പിടികൂടി

calicut airport,goldകുണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒമ്പത്‌ കിലോ സ്വര്‍ണം കാസര്‍കോട്‌ സ്വദേശി സാദത്തില്‍ നിന്നാണ്‌ പിടികൂടിയത്‌. ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലായിരുന്നു സ്വര്‍ണകടത്ത്‌ നടത്തിയത്‌. വിവിധ സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന സ്വര്‍ണം കടത്തിയത്‌.

സ്വര്‍ണ കട്ടികള്‍ 21 കഷ്‌ണങ്ങളാക്കി ലഗേജ്‌ ബോക്‌സിനുള്ളില്‍ ഫാന്‍ ബാറ്ററിയിലും എമര്‍ജന്‍സി ലാമ്പിലും മറ്റുമായിരുന്നു ഒളിപ്പിച്ചു വച്ചിരുന്നത്‌. പിടിച്ച സ്വര്‍ണത്തിന്‌ വിപണിയില്‍ രണ്ടരക്കോടിയിലേറെ രൂപ വിലവരും. സ്വര്‍ണകടത്തില്‍ ഇയാളെ മാറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഒരുമാസത്തിനിലെ രണ്ടാം തവണയാണ്‌ കരിപ്പൂരില്‍ ഒമ്പത്‌ കിലോയിലേറെ സ്വര്‍ണം വീണ്ടും പിടികൂടുന്നത്‌.

എയര്‍പ്പോര്‍ട്ട്‌ ജീവനക്കാരുടെ സഹായത്തോടെയാണ്‌ സ്വര്‍ണകടത്ത്‌ നടക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ്‌ കസ്റ്റംസ്‌ വീണ്ടും സ്വര്‍ണം പിടികൂടിയിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top