തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ ഇനി ‘പാട്ടോട്‌ പാട്ട്‌’

speakerതിരൂരങ്ങാടി: ഇനി തിരൂരങ്ങാടി സ്റ്റേഷനിലെത്തുന്നവര്‍ ഒന്നു അമ്പരക്കും. തങ്ങള്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ തന്നെയാണോ കയറിയിതെന്ന്‌. കാരണം അവിടെ നിങ്ങള്‍ക്കായി ഒരു പുതുവല്‍സരസമ്മാനം ഒരുക്കിയിരിക്കുന്നു. പരാതിക്കാര്‍ക്കും പോലീസുകാര്‍ക്കും ടെന്‍ഷന്‍ കുറിക്കാന്‍ സറ്റേഷനില്‍ പാട്ടുപ്പെട്ടി സ്ഥാപിച്ചിരിക്കുന്നു.

തിരൂരങ്ങാടി എസ്‌ഐ സുനിലാണ്‌ സ്റ്റേഷനില്‍ പാട്ടുകേള്‍ക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്‌. ഇതിനായി ഒമ്പത്‌ ബോക്‌സുകളാണ്‌ സ്‌റ്റേഷനിന്റെ വിവിധ ഭാഗങ്ങളി്‌്‌ല്‍ സ്ഥാപിച്ചിരിക്കുന്നത്‌. പഴയ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങളാണ്‌ ഇപ്പോള്‍ ഒഴികിയെത്തുന്നത്‌.

പരാതിക്കാരെത്തുന്ന അതിഥിമുറിയില്‍ പാട്ടെത്തുമെങ്കിലും ലോക്കപ്പില്‍ പാട്ട്‌ കേള്‍ക്കാനാവില്ല. ഈ പരിഷക്കരണം മേലെയുള്ള ഏമാന്‍മാരില്‍ എന്ത്‌ പ്രതികരണമാണ്‌ ഉണ്ടാക്കുകയെന്നെ ആശങ്ക ചില പോലീസുകാര്‍ക്കെങ്കിലുമുണ്ട്‌. ഏതായാലും പുതുവല്‍സരദിനത്തില്‍ സ്റ്റേഷനിലെത്തിയ നാട്ടുകാരും പോലീസുകാരും ഹാപ്പിയാണ്‌.

Share news
error: Content is protected !!
Scroll to Top