Section

malabari-logo-mobile

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥകളെ അടിച്ചമര്‍ത്താന്‍ പോലീസ്‌ ശ്രമം

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ എസ്‌എഫ്‌ഐ നടത്തിവരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ്‌ ശ്രമം. ഡിഎവൈഎസ്‌പി അഭിലാഷിന്റെ നേതൃത്വത്തിലുള...

calicut university 1തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ എസ്‌എഫ്‌ഐ നടത്തിവരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ്‌ ശ്രമം. ഡിഎവൈഎസ്‌പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ഇന്ന്‌ രാവിലെ ഏഴുമണിയോടെ സമരക്കാരെ നീക്കം ചെയ്യാനായി ക്യാമ്പസിലെത്തിയത്‌. സമരക്കാരോട്‌ സമരത്തില്‍ നിന്ന്‌ പിന്‍മാറണമെന്നാവശ്യപ്പെട്ട പോലീസ്‌ സമരപന്തലിലുണ്ടായിരുന്ന മേശ,കട്ടില്‍,കസേര,ബാനറുകള്‍ എന്നിവയെല്ലാം നീക്കം ചെയ്‌തു.

അതെസമയം വിദ്യാര്‍ത്ഥികളുടെ ചെറുത്തു നില്‍പിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച്‌ പോലീസ്‌ പിന്‍മാറുകയായിരുന്നു. ഹോസ്‌റ്റലിന്റെ അസൗകര്യങ്ങള്‍ ഉയര്‍ത്തി സര്‍വ്വകലാശാലയിലെ സിഎച്ച്‌ ലൈബ്രറിക്കുമുന്നില്‍ 80 ദിവസത്തോളമായി എസ്‌എഫ്‌ഐ നിരാഹാര സമരം നടത്തിവരികയായിരുന്നു.

sameeksha-malabarinews

Untitled-1 copyസര്‍വ്വകലാശാലയുടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ സമരം നടത്തരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ പ്രൊ വൈസ്‌ ചാന്‍സിലര്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഇതെ തുടര്‍ന്ന്‌ കഴിഞ്ഞ നവംബറില്‍ പോലീസ്‌ സമരക്കാര്‍ കെട്ടിയ കുടില്‍ പൊളിച്ചുമാറ്റിയിരുന്നു. സമരക്കാരുടെ സാധനങ്ങളെല്ലാം പോലീസ്‌ നീക്കിയെങ്കിലും സമരം ഇപ്പോഴും തുടരുകയാണ്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!