Section

malabari-logo-mobile

സ്‌ഫോടനവസ്‌തുക്കളുമായി ഇന്ത്യന്‍ തീരത്തേക്ക്‌ വന്ന്‌ പാക്‌ബോട്ട്‌ തകര്‍ത്തു

HIGHLIGHTS : പോര്‍ബന്തര്‍: ഡിസംബര്‍ 31ന്‌ സംശയാസ്‌പദകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍തീരത്ത്‌ എത്തിയ പാക്കിസ്ഥാന്‍ ബോട്ട്‌ തീരരക്ഷാസേന തടഞ്ഞു. തുടര്‍ന്ന്‌ പരിശോധനക...

1420261686-2868പോര്‍ബന്തര്‍: ഡിസംബര്‍ 31ന്‌ സംശയാസ്‌പദകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍തീരത്ത്‌ എത്തിയ പാക്കിസ്ഥാന്‍ ബോട്ട്‌ തീരരക്ഷാസേന തടഞ്ഞു. തുടര്‍ന്ന്‌ പരിശോധനക്കൊരുങ്ങവെ ബോട്ട്‌ പൊട്ടത്തെറിച്ച്‌ മുങ്ങിയതായി പ്രതരോധമന്ത്രാലയം അറിയിച്ചു. ബോട്ടില്‍ നിറയെ സ്‌ഫോടകവസ്‌തുക്കളായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്‌

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്ന്‌ 365 കിലോമീറ്റര്‍ അകലെ കടലിലാണ്‌ ബോട്ട്‌ കണ്ടെത്തിയത്‌. തീരദേശസേന ബോട്ടിനെ സമീപിക്കുമ്പോള്‍ വിളക്കുകളല്ലാം അണച്ചിരുന്നുബോട്ടില്‍ നാലുപേരുണ്ടായിരുന്നതായി കരുതുന്നു. ഇവര്‍ തീരദേശസേന ബോട്ടിനെ വളഞ്ഞ ഉടനെ ബോട്ടിന്റെ അടിയിലെ നിലയില്‍ ഒളിച്ചു രക്ഷയില്ലെന്ന്‌ മനസ്സിലാക്കിയതോടെ ബോട്ടിന്‌ തീയിടുകയായിരുന്നെന്ന ്‌കരുതുന്നു.

sameeksha-malabarinews

പുതവല്‍സരദിനത്തില്‍ ഗോവന്‍ തീരം ലക്ഷ്യമാക്കി വന്നതാണ്‌ ബോട്ടെന്നാണ്‌ സൂചന. ലഷ്‌ക്കര്‍ ഇ ത്വയ്‌ബയാണ്‌ ഇതിന്‌ പിന്നിലെന്ന്‌ കരുതുന്നു. മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താനാണ്‌ ബോട്ടിലെത്തിയവര്‍ ഉദ്ദേശിച്ചിരുന്നതെന്നാണ്‌ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്‌. അന്ന്‌ കറാച്ചിയില്‍ നിന്ന്‌ ബോട്ടിലെത്തിയ പത്ത്‌ അംഗസംഘമാണ്‌ ആക്രമണം നടത്തിയത്‌, ഇന്ത്യയിലെ പ്രഗ്‌തഭരായ എടിഎസ്‌ ഉദ്യോഗസ്ഥരടക്കം 166 ജീവനാണ്‌ ആ ഭീകരാക്രമണത്തില്‍ നഷ്ടമായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!