Section

malabari-logo-mobile

പരപ്പനങ്ങാടി പൊലീസ്‌ സ്‌റ്റേഷനില്‍ മജിസ്‌ട്രേറ്റിന്റെ മിന്നല്‍ പരിശോധന

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ്‌ സ്റ്റേഷനില്‍ ആളുകളെ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെന്ന പരാതിയില്‍

magistrateപരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ്‌ സ്റ്റേഷനില്‍ ആളുകളെ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെന്ന പരാതിയില്‍ പരപ്പനങ്ങാടി ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ പി ടി പ്രകാശന്‍ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്‌ച്ച രാത്രി എട്ടുമണിയോടെയാണ്‌ പരിശോധന നടത്തിയത്‌.

മജ്‌സ്‌ട്രേറ്റിന്റെ പരിശോധനസമയത്ത്‌ സ്‌റ്റേഷനില്‍ ഉത്തരവാദിത്വമുള്ള ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാഫിയെയും എസ്‌ ഐ ജയനെയും വിളിച്ചുവരുത്തുകയായിരുന്നു. മനുഷ്യാവകാശലംഘനത്തെ കുറിച്ച്‌ പൊലീസുകാരെ മജിസ്‌ട്രേറ്റ്‌ ഓര്‍മിപ്പിച്ചു.

sameeksha-malabarinews

സ്‌ത്രീകളുടെയും കുട്ടികളുടെയും കേസുകളുടെ നിരീക്ഷണത്തിന്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ഏര്‍പ്പെടുത്തിയ വളണ്ടിയറുടെ ഹാജര്‍നില പരിശോധിക്കാനെത്തിയപ്പോഴാണ്‌ സ്‌റ്റേഷനിലെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന്‌ മജിസ്‌ട്രേറ്റ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!