വെളിയങ്കോട്ട്‌ 3 പേര്‍ക്ക്‌ വെട്ടേറ്റു; ഒരാളുടെ നില അതീവഗുരുതരം

BLOOവെളിയങ്കോട്‌ വെളിയങ്കോടിനടുത്ത്‌ മാട്ടുമ്മലില്‍ മൂന്ന്‌ പേര്‍ക്ക്‌ വെട്ടേറ്റു തണ്ണിതുറക്കല്‍ ഇബ്രാഹിംകുട്ടി(47) മകന്‍ ജാഫര്‍(26) പുതുവീട്ടില്‍ മുസ്‌തഫ(29) എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ഇവരില്‍ ഇബ്രാഹികുട്ടിയുടെ നില അതീവഗുരതരമാണ്‌.

വ്യാഴാഴ്‌ച രാത്രി ഒമ്പതരമണിയോടെയാണ്‌ സംഭവം നടന്നത്‌. പത്തുമുറി ഭാഗത്തുനിന്നുള്ളവരാണ്‌ ആക്രമണം നടത്തിയത്‌. സംഘത്തില്‍ മുപ്പതോളം പേരുണ്ടായിരുന്നു. ഇവര്‍ ആക്രമണത്തിന്‌ ശേഷം മൃതപ്രായനായി കിടന്ന ഇബ്രാഹിംകുട്ടിയുടെതടക്കും വെട്ടേറ്റവരുടെ ശരീരത്തില്‍ മണ്ണണ്ണയുമൊഴിച്ചു. ആക്രമണം കഴിഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അമീര്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസ്‌ സ്‌റ്റേഷനില്‍ എല്‍പ്പിച്ചു.

ഇബ്രാഹിംകുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. മറ്റ്‌ പ്രതികള്‍ക്കായി പോലീസ്‌ തിരച്ചിലാരംഭിച്ചിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top