Section

malabari-logo-mobile

കനത്തമഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് പരപ്പനങ്ങാടിയില്‍ ഗതാഗതം സതംഭിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കനത്തമഴയില്‍ മരം മുറിഞ്ഞ് വൈദ്യതി കമ്പി റോഡില്‍ പൊട്ടി വീണ് മണിക്കൂറുകളോളം പരപ്പനങ്ങാടി - കടലുണ്ടി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

parappananagdi copyപരപ്പനങ്ങാടി: കനത്തമഴയില്‍ മരം മുറിഞ്ഞ് വൈദ്യതി കമ്പി റോഡില്‍ പൊട്ടി വീണ് മണിക്കൂറുകളോളം പരപ്പനങ്ങാടി – കടലുണ്ടി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 10.30 ഓടെ കൊടപ്പാളിക്കടുത്ത് കനത്ത മഴയില്‍ വൈദ്യുതി കമ്പിയിലേക്ക് മരം വീണ് ലൈന്‍ പൊട്ടി വീഴുകയായിരുന്നു. ലൈന്‍ പൊട്ടിയ ഉടനെ വൈദ്യുതബന്ധം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ചെറുവാഹനങ്ങള്‍ അയ്യപ്പന്‍കാവ് റോഡ് വഴിയും, കൊടപ്പാളി റോഡ് വഴിയും ബീച്ച് റോഡിലേക്ക് തിരിച്ചു വിടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരും, കെ എസ് ഇ ബി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

sameeksha-malabarinews

ലൈന്‍ നന്നാക്കുന്നതിനാല്‍ ഈ മേഘലയില്‍ ചൊവ്വാഴ്ച രാവിലെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!