Section

malabari-logo-mobile

ശമ്പളം നല്‍കാനുള്ള തുക ലഭ്യമാക്കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ പ്രശംസിച്ചു

HIGHLIGHTS : ദോഹ: ഗസ്സയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന സിവിലിയന്‍ ജിവനക്കാര്‍ക്ക് ഈ മാസം ശമ്പളം നല്‍കാനുള്ള തുക ലഭ്യമാക്കിയ ഖത്തറിനെ ഐക്യരാഷ്ട്...

qatarദോഹ: ഗസ്സയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന സിവിലിയന്‍ ജിവനക്കാര്‍ക്ക് ഈ മാസം ശമ്പളം നല്‍കാനുള്ള തുക ലഭ്യമാക്കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ പ്രശംസിച്ചു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു എന്‍ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ ഡോഗ്രിക്കാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ഫലസ്തീന്‍ ഫെഡറല്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ഈ സഹായം ലഭ്യമാക്കിയത്. ഈ മാസാവസാനം തന്നെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഖത്തര്‍ വളരെ നേരത്തെ തന്നെ ഫണ്ട് അനുവദിക്കുകയായിരുന്നു.
സര്‍ക്കാര്‍ വകുപ്പുകളേയും സേവനങ്ങളേയും പുനഃസ്ഥാപിക്കാനും ഗസ്സയില്‍ സുസ്ഥിരതയുണ്ടാക്കാനും സര്‍ക്കാര്‍ സര്‍വീസിലെ സിവിലിയന്‍ ജീവനക്കാര്‍ക്ക് അവകാശപ്പെട്ട മുഴുവന്‍ ശമ്പളവും ലഭ്യമാക്കാനും ഫലസ്തീന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ബന്ധപ്പെട്ട എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!