താനൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്

Untitled-2 copyതാനൂര്‍: നന്നമ്പ്ര വെള്ളിയാമ്പുറത്തെ ഒരു വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാചകവാതക ഗ്യാസ് സിലിണ്ടറില്‍ നിന്ന് മറ്റ് ചെറിയവയിലേക്ക് റീഫില്ലിംഗ് നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പൂഴിക്കല്‍ മാത്തൂര്‍ നന്ദകുമാറിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാത്രി 8.45 ഓടെ ഒരു പൊട്ടിത്തെറിയും, നിലവിളിയും കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയില്‍ നന്ദകുമാറിനെയും ഭാര്യ സനുഷയെയും കണ്ടത്. ഈ സമയത്ത് വീട്ടിനകത്ത് കത്തുന്ന തീയണച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനൂഷക്ക് ശരീരം മുഴുവനും, നന്ദകുമാറിന് മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.

വീടിന്റെ ഉള്‍ഭാഗം പൊട്ടിത്തെറിയില്‍ തകര്‍ന്ന നിലയിലാണ്. രണ്ടാംതിലയ#ുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം വരെ തകര്‍ന്നിട്ടുണ്ട്.

സംഭവസ്ഥലത്തും പരിസരത്തും, തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ മറ്റൊരു പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ 11 ഗ്യാസ് സിലിണ്ടറുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായ റീഫില്ലിംഗിനിടെ ഗ്യാസ് ചോര്‍ന്നതാണ് നന്ദകുമാറിന്റെ വീട്ടിലെ അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിവിധ ഗ്യാസ് ഏജന്‍സികള്‍ നടത്തിയിരുന്ന ഇയാള്‍ കുറച്ചുകാലമായി ഗ്യാസ് സിലിണ്ടറുകള്‍ സംഭരിച്ച് റീഫില്ലിംഗ് നടത്തി വരികയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നന്ദകുമാറിനെതിരെ താനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

Share news
error: Content is protected !!
Scroll to Top