ചേലേമ്പ്രയില്‍ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

VALLIKKUNNU-CHELEMBRA CHARAMAM DEVUചേലേമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളി മരിച്ചു. ചേലേമ്പ്ര ആനക്കല്ല് വലിയപറമ്പില്‍ ദേവു (65) ആണ് മരിച്ചത്. ശനിയാഴ്ച വലിയപറമ്പ് കോളനിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്. മക്കള്‍: ഉണ്ണകൃഷ്ണന്‍, സുരേഷ്, രമേഷ്, രതിക, രതീഷ്, മരുമക്കള്‍: രമണി, പ്രസന്ന, സുനിത, നാരായണന്‍, ആതിര.

 

Share news
error: Content is protected !!
Scroll to Top