തരൂരിനോട് ജാരന് വേണ്ടി അടുക്കള വാതില്‍ തുറന്ന് കൊടുക്കരുതെന്ന് വീക്ഷണം

Untitled-1 copyതിരു: പ്രധാനമന്ത്രി നരേന്ദ്രമോദിയ പുകഴ്ത്തിയ കോണ്‍ഗ്രസ്സ് എം പി ശശിതരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് മുഖപത്രമായ വീക്ഷണം രംഗത്ത്. പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന തരൂരിന്റെ നിലപാടിനെ സ്വന്തം കിടപ്പറയിലിരുന്ന് ജാരന് നേരെ കല്ലെറിയുന്നത് പോലെ മ്ലേച്ഛമാണെന്നാണ് മുഖപത്രത്തില്‍ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ്സ് നല്‍കിയ പദവിയിലിരുന്ന് ജാരന് അടുക്കള വാതില്‍ തുറന്ന് കൊടുക്കുന്നതിലും ഭേദം ഉമ്മറവാതിലിലൂടെ ജാരനൊപ്പം ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്നും വീക്ഷണം പറയുന്നു.

‘പുരക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും’എന്ന തലക്കെട്ടോടുകൂടി വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗത്തത്തിലാണ് തരൂരിനെ പച്ചക്ക് വിമര്‍ശിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് പരാജയം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഇത്തരം വിശുദ്ധ പശുക്കള്‍ എത്രനാള്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടകുമെന്ന സംശയവും ലേഖനത്തില്‍ ഉയര്‍ത്തുന്നുണ്ട്. സുധിരനടക്കം നിരവധി നേതാക്കള്‍ ശശി തരൂരിന്റെ മോദി സ്തുതിക്കെതിരെ രംഗത്ത് വന്നിരുന്നു..

 

Share news
error: Content is protected !!
Scroll to Top