മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന്റെ മകനും, ഇന്ത്യന്‍ സിനിമയുടെ താരരാജാവായ അമിതാബച്ചന്റെ കൊച്ചുമകളുടെയും പേരില്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്ന അശ്ലീല എം എം എസ് ദൃശ്യങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. സൂക്ഷ്മമായ പരിശോധനക്കൊടുവിലാണ് ഇവ വ്യാജമാണെന്ന് തെളിഞ്ഞത്.
ഈ ദൃശ്യങ്ങള്‍ പുറത്ത് വരികയും വന്‍ വിവാദമാകുകയും ചെയ്തിട്ടും താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും, ബച്ചന്റെ മകള്‍ ശ്വേതയുടെയും നിഖില്‍ നന്ദയുടെയും മൂത്തമകള്‍ നവ്യാനവേലി നന്ദയും ലണ്ടനിലെ സെവന്‍ ഓക്‌സ് സ്‌കൂളിലാണ് പഠിക്കുന്നത്. നന്ദയും, ആര്യനും ചേര്‍ന്നുള്ള ഫോട്ടോകള്‍ മുമ്പും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഡാന്‍സ് ബാറുകളിലും, വിനോദ സഞ്ചാര കേന്ദ്രത്തിലും വെച്ചെടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. ഇപ്പോള്‍ പുറത്ത് എം എം എസ് ദൃശ്യങ്ങളില്‍ വീഡിയോയില്‍ കാണുന്ന കൗമാരക്കാര്‍ വിവസ്ത്രരാണ്. ഒന്നേമുക്കാല്‍ മിനുറ്റാണ് ഇതിന്റെ ദൈര്‍ഘ്യം.
ഏതായാലും താരകുടുംബത്തിലെ ഇളം തലമുറക്കാരെ മാധ്യമ പാപ്പരാസികള്‍ നോട്ടമിട്ട് കഴിഞ്ഞു.




