കേന്ദ്രമന്ത്രിക്ക് നേരെ ചെരിപ്പേറ്; ഒരാള്‍ പിടിയില്‍


06-nitin-gadkari-2 (1)
പൂന: കേന്ദ്ര ഗതാഗത മന്ത്രിയും, ബിജെപി സീനിയര്‍ നേതാവുമായ നിഥിന്‍ ഗഡ്കരിക്ക് നേരെ ചെരിപ്പെറിഞ്ഞയാള്‍ പോലീസ് പിടിയില്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായ മേധാ കുല്‍ക്കര്‍ണിക്ക് വേണ്ടി പ്രചരണതതിനെത്തിയ ഗഡ്കരിക്ക് നേരെ സദസ്സിലിരുന്ന ഒരാള്‍ ചെരിപ്പെറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിഥിന്‍ ഗഡ്കരി സംസ്ഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനത്ത് പ്രചരണം നടത്തുന്നുണ്ട്.

വോട്ട് ചെയ്യാനായി ആരെങ്കിലും നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്താല്‍ മടിച്ച് നില്‍ക്കേണ്ട കാര്യമില്ലെന്നും പണം ലക്ഷ്മിയാണെന്നും പാവപ്പെട്ടവര്‍ക്ക് നാല് കാശുണ്ടാക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് സമയം അതുകൊണ്ട് പണം ആര് തന്നാലും നിഷേധിക്കരുത് എന്നാണ് മന്ത്രി പറഞ്ഞത്. ഗഡ്കരി യുടെ ഈ പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്. ബുധനാഴ്ച അഞ്ച് മണിക്കകം തന്നെ വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top