Section

malabari-logo-mobile

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി മോഹത്തിന്‌ തിരിച്ചടി പഞ്ചായത്ത്‌ വിഭജിക്കാന്‍ ശുപാര്‍ശ

HIGHLIGHTS : പരപ്പനങ്ങാടി :ഏറെ പ്രതിക്ഷയോടെ പരപ്പനങ്ങാടിക്കാര്‍ കാത്തിരുന്ന മുനിസിപ്പാലിറ്റി പ്രഖ്യാപനം ഉണ്ടാവില്ലെന്ന്‌ സൂചന.

Untitled-1 copyപരപ്പനങ്ങാടി :ഏറെ പ്രതിക്ഷയോടെ പരപ്പനങ്ങാടിക്കാര്‍ കാത്തിരുന്ന മുനിസിപ്പാലിറ്റി പ്രഖ്യാപനം ഉണ്ടാവില്ലെന്ന്‌ സൂചന. മറിച്ച്‌ പരപ്പനങ്ങാടിയെ വിഭജിച്ച്‌ നെടുവ, പരപ്പനങ്ങാടി എന്നീ രണ്ട്‌ ഗ്രമാചഞ്ചായത്തുകളാക്കാനുള്ള അപേക്ഷയാണ്‌ പഞ്ചായത്ത്‌ ഡയറക്ട്രേറ്റിന്‌ മുന്നിലുള്ളത്‌. ഈ അപേക്ഷ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ബുധനാഴ്‌ച സര്‍ക്കാരിന്‌ കൈമാറും.

മുനിസിപ്പാലിറ്റിയാകാന്‍ ഏറെ അനുകൂലഘടകങ്ങളുള്ള പരപ്പനങ്ങാടിക്ക്‌ ഈ തീരുമാനം നടപ്പിലാകുകയാണെങ്ങില്‍ വലിയ തിരിച്ചടിയാകും . ഏറെ വികസന പ്രതീക്ഷകള്‍ക്ക്‌ ചിറകുമുളപ്പിച്ച്‌കൊണ്ട്‌ രണ്ട്‌ വര്‍ഷത്തോളമായി പരപ്പനങ്ങാടിയെ മുനിസിപ്പാലിറ്റിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. പഞ്ചായത്ത്‌ ഭരിക്കുന്ന മുസ്ലീം ലീഗ്‌ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഈ നീക്കത്തിനനുകുലമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. മുനിസിപ്പാലിറ്റിയാകൂമ്പോള്‍ തീരദേശപരിപാലനനിയമത്തില്‍ ലഭിക്കുന്ന ഇളവുകള്‍ ഏറെ തീരമേഖലയുള്ള പരപ്പനങ്ങാടിക്ക്‌ ഗുണകരമാകുമെന്നാണ്‌ കരുതിയിരുന്നത്‌.

sameeksha-malabarinews

പരപ്പനങ്ങാടി ഗ്രാമചഞ്ചായത്തില്‍ രണ്ട്‌ വില്ലേജുകളാണുള്ളത്‌. നെടുവയും പരപ്പനങ്ങാടിയും. നിലവിലുള്ള അതിര്‍ത്തി തന്നെ കണക്കാക്കി വിഭജനം നടത്തുകയാണെങ്കില്‍ തീരദേശം ഉള്‍പ്പെടുന്ന തിരൂര്‍ കടലുണ്ടി റോഡിന്‌ പടിഞ്ഞാറ്‌ വശം പരപ്പനങ്ങാടിയും കിഴക്ക്‌ വശം നെടുവയുമായി മാറും. ഇത്‌ ഒട്ടേറെ അസന്തുലതാവസ്ഥക്ക്‌ ഇടയാകും
മലപ്പുറം ജില്ലയില്‍ 23 പഞ്ചായത്തുകളാണ്‌ പുതുതായി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!