മലപ്പുറത്ത്‌ പുതുതായി 23 പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ നീക്കം

തിരൂരങ്ങാടിയും വള്ളിക്കുന്നും തിരുന്നാവായയും ലിസ്റ്റില്‍
Untitled-1 copyമലപ്പുറം: ജില്ലയില്‍ മുപ്പതോളം പഞ്ചായത്തുകള്‍ വെട്ടിമുറിച്ച്‌ പുതുതായി 23 പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ പഞ്ചായത്ത്‌ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഇതു സംബന്ധിച്ച അപേക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന്‌ സര്‍ക്കാരിന്‌ കൈമാറും. നേരത്തെ മുനിസപ്പാലിറ്റിയാക്കുമെന്ന്‌ വാര്‍ത്ത പരന്നിരുന്ന തിരൂരങ്ങാടി പരപ്പനങ്ങാടി പഞ്ചായത്തുകളും വിഭിജിക്കാനാണ്‌ നിര്‍ദ്ദേശം, തിരൂരങ്ങാടിയെ വിഭജിച്ച്‌ തൃക്കുളം രൂപീകരിക്കും. വള്ളിക്കുന്നില്‍ നിന്ന്‌ അരിയല്ലുരുണ്ടാകും, തിരുന്നാവായ വിഭജിച്ച്‌ അനന്താവൂരുമുണ്ടാക്കും.

നൂറ്‌ പഞ്ചായത്തുകളാണ്‌ ഇപ്പോള്‍ മലപ്പുറത്തുള്ളത്‌. ഇതില്‍ ചിലത്‌ വിഭജിച്ച്‌ രണ്ടാക്കുകയും. ചിലയിടത്ത്‌ രണ്ടോ അധിലധകമോ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത്‌ പുതുത്‌ രൂപികരിക്കുകയും ചെയ്യാനാണ്‌ നിര്‍ദ്ദേശം. ഒരു പഞ്ചായത്തില്‍ കുറഞ്ഞത്‌ 15000പേര്‍ ഉണ്ടാകണമെന്നാണ്‌ നിര്‍ദ്ദേശം പൊതുജനങ്ങളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും നിര്‍ദ്ദേശം സ്വീകരിച്ച ശേഷമാണ്‌ നടപടി
പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട പഞ്ചായത്തുകള്‍- മരുത, കുറുമ്പലങ്ങോട്‌, തെരട്ടമ്മല്‍, എളങ്കൂര്‍, ചെമ്പ്രശേരി, അരക്കുപറമ്പ്‌, പാങ്ങ്‌, കരേക്കാട്‌, നടുവട്ടം, ഉമ്മര്‍ഖാസി നഗര്‍, അനന്താവൂര്‍, തലപ്പറമ്പ്‌,അരിയല്ലൂര്‍, നെടുവ, വെളിമുക്ക്‌, കരിപ്പൂര്‍, ഒളവട്ടൂര്‍, തൃപ്പനച്ചി, വാണിയമ്പലം,കേരള എസ്റ്റേറ്റ്‌, കൂട്ടായി, പരിയാപുരം ,തൃക്കുളം.

Share news
error: Content is protected !!
Scroll to Top