Section

malabari-logo-mobile

തിരൂരില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു

HIGHLIGHTS : തിരൂര്‍: ബൈക്കില്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രകനായ യുവാവ്‌ മരിച്ചു. തിരൂര്‍ നിറമരുതൂര്‍ കുമാരംപടി മങ്ങാട്ട്‌പറമ്പില്‍ കുട്ടായിയുടെ മകന്‍ പ്രമോദ്‌ (...

Untitled-1 copyതിരൂര്‍: ബൈക്കില്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രകനായ യുവാവ്‌ മരിച്ചു. തിരൂര്‍ നിറമരുതൂര്‍ കുമാരംപടി മങ്ങാട്ട്‌പറമ്പില്‍ കുട്ടായിയുടെ മകന്‍ പ്രമോദ്‌ (26) ആണ്‌ മരിച്ചത്‌. തിരൂര്‍ താഴെപ്പാലത്ത്‌ ഇന്ന്‌ രാവിലെ 8 മണിയോടെയാണ്‌ അപകടം നടന്നത്‌.

തിരൂരിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ പ്രമോദ്‌ ബാങ്കിലേക്ക്‌ പോകുന്ന വഴിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. താഴെപാലത്തുവെച്ച്‌ എതിര്‍ദിശയില്‍ വന്ന ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടെ റോഡുപണിക്കായി കൂട്ടിയിട്ട മെറ്റലില്‍ തട്ടി ബൈക്ക്‌ മറിയുകയായിരുന്നു. തെറിച്ചുവീണ പ്രമോദ്‌ ലോറിക്കടിയിലേക്ക്‌ വീഴുകയായിരുന്നു.

sameeksha-malabarinews

മാതാവ്‌: തങ്കം, സഹോദരങ്ങള്‍: പ്രശാന്ത്‌, പ്രവീണ്‍, പ്രവീണ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!