Section

malabari-logo-mobile

മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടുപടിക്കലേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തുന്നു

HIGHLIGHTS : പരപ്പനങ്ങാടി : വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടു പടിക്കലേക്ക് മല്‍സ്യ തൊഴിലാളികള്‍ മാര്‍ച്ച് നടത്തുന്നു. 2013 ജൂണ്‍ 25 ാ0ം തിയ്യതി ബേപ്...

parappananagdi,fishermenപരപ്പനങ്ങാടി : വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടു പടിക്കലേക്ക് മല്‍സ്യ തൊഴിലാളികള്‍ മാര്‍ച്ച് നടത്തുന്നു. 2013 ജൂണ്‍ 25 ാ0ം തിയ്യതി ബേപ്പൂര്‍ അഴിമുഖത്തുണ്ടായ കാറ്റിലും കോളിലും പെട്ട് 21 വള്ളങ്ങള്‍ക്ക് അപകടം സംഭവിക്കുകയും ഈ വന്‍ദുരന്തം മൂലം 840 ഓളം കുടുംബങ്ങള്‍ വഴിയാധാരമാവുകയും ചെയ്തിരുന്നു. ഈ ദുരന്തം സംഭവിച്ചതിന് ശേഷം മല്‍സ്യ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും ആനുകൂല്ല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ കേരള ഗവണ്‍മെന്റിന് പലതവണ പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ മല്‍സ്യതൊഴിലാളികള്‍ക്ക് അനുകൂലമായ യാതൊരു നടപടിയോ സഹായമോ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേരള സ്വതന്ത്ര മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ മലബാര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ വീട്ടിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ഏകദിന സത്യാഗ്രഹം നടത്തുന്നത്.

പരപ്പനങ്ങാടി, കടലുണ്ടി, ബേപ്പൂര്‍ മേഖലകളിലെ വള്ളവും വലയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം നടത്തുന്നത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!