Section

malabari-logo-mobile

വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

HIGHLIGHTS : വഴിക്കടവ് : മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപ വില വരുന്ന നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് പിടികൂടി....

വഴിക്കടവ് : മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപ വില വരുന്ന നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ പച്ചക്കറിക്കടയില്‍ ഒളിപ്പിച്ചനിലയിലാണ് ഇവ കണ്ടെത്തിയത്. 35 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൂള്‍ലിപ്, ഹാന്‍സ്, പാന്‍പരാഗ് എന്നിവയുടെ പാക്കറ്റുകളാണ് ചാക്കുകളിലുണ്ടായിരുന്നത്.

ഇവ കടത്തിയ പൊന്നാനി വെളിയങ്കോട് സ്വദേശികളായ ബഷീര്‍ (54), ജാസില്‍ (19) എന്നിവരെ അറസ്റ്റു ചെയ്തു. പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ ടെംമ്പോ കസ്റ്റഡിയിലെടുത്തു. പൊന്നാനി മേഖലയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്യുന്നതിനായാണ് ഇവ കൊണ്ടു പോകുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

വാഹനപരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വി വിജയന്‍, പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാമകൃഷ്ണന്‍, ആസിഫ് ഇഖ്ബാല്‍, അമീന്‍ അല്‍താഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!