Section

malabari-logo-mobile

പരപ്പനങ്ങാടി റീജനല്‍ സയന്‍സ്‌ സെന്ററിന്‌ സ്ഥലം ഉടന്‍ ലഭിക്കും

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ആരംഭിക്കുന്ന റീജനല്‍ സയന്‍സ്‌ സെന്ററിന്‌ ജലസേചന വകുപ്പിന്റെ സ്ഥലം വിട്ടു നല്‍കുന്നതിന്‌ ജനുവരി 17 നകം നടപടി സ്വീകരി...

pgdi mapപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ആരംഭിക്കുന്ന റീജനല്‍ സയന്‍സ്‌ സെന്ററിന്‌ ജലസേചന വകുപ്പിന്റെ സ്ഥലം വിട്ടു നല്‍കുന്നതിന്‌ ജനുവരി 17 നകം നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. നിയോജക മണ്‌ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്ക്‌ സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്ഥലം എം.എല്‍.എ. കൂടിയായ വിദ്യാഭ്യാസ മന്ത്രി അബ്‌ദുറബ്ബിന്റെ സാന്നിധ്യത്തില്‍ കലക്‌ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.

പരപ്പനങ്ങാടിയിലെ കീരാനെല്ലൂര്‍ ന്യൂകട്ട്‌ ടൂറിസം പദ്ധതിക്ക്‌ ജലസേചന വകുപ്പിന്റെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള അനുമതി ജനുവരി 12 നകവും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ കാളംതിരുത്തി ബദല്‍ വിദ്യാലയത്തിനുള്ള സ്ഥലം 15 നകവും ലഭ്യമാക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു.

sameeksha-malabarinews

പരപ്പനങ്ങാടി എല്‍.ബി.എസ്‌ ഇന്റഗ്രേറ്റഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ നെഗോഷ്യേറ്റഡ്‌ പര്‍ച്ചേസിനുള്ള അനുമതി സര്‍ക്കാറില്‍ നിന്ന്‌ ലഭിക്കുന്ന മുറക്ക്‌ തീരുമാനമെടുക്കും. നെടുവ വില്ലേജിലെ സ്‌പെഷല്‍ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ സെന്ററിനുള്ള സ്ഥലം ഏറ്റെടുക്കല്‍ അസല്‍ കൈവശ രേഖകളും മറ്റും പരിശോധിച്ച്‌ തീരുമാനമെടുക്കും. പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്‌ ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും നടപടികള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി അബ്‌ദുറബ്ബ്‌ യോഗത്തില്‍ നിര്‍ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!