ഫ്രാന്‍സില്‍ മുസ്ലീം പള്ളികള്‍ക്ക്‌ നേരെ വ്യാപക ആക്രമണം

franceപാരിസ്‌ :ഫ്രാന്‍സില്‍ ചാര്‍ളി ഹെബ്ലോ മാഗസിന്‌ ഓഫീസിന്‌ നേര നടന്ന ത്രീവവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ രാജ്യവാപകമായി മുസ്ലീം ആരാധനാലയങ്ങള്‍ക്ക്‌ നെരേ ആക്രമണം കഴിഞ്ഞ ദിവസം മൂന്നിടത്ത്‌ ആക്രമണമുണ്ടായി.

മുസ്ലീം പള്ളികള്‍ക്ക്‌ നേരെ ഗ്രനേഡ്‌ ആക്രമണവും വെടിവെപ്പുമാണ്‌ നടന്നത്‌.പടിഞ്ഞാറന്‍ പാരീസിലേ ലേ മാന്‍സില്‍ മുസ്ലീം പള്ളിക്ക്‌ നേരെ്‌ ഗ്രനേഡ്‌ ആക്രമണമാണുണ്ടായത്‌. മൂന്ന്‌ ഗ്രനേഡുകളാണ്‌ ഇവിടേക്ക്‌ അറിയിച്ചത്‌. ഇവിടെ വെടിവെപ്പും നടന്നിട്ടുണ്ട്‌. ദക്ഷിണ ഫ്രാന്‍സിലെ പോര്‍ട്ട്‌ ല നവെല്ലേയില്‍ പ്രാര്‍ത്ഥനഹാളിന്‌ നേരയും ആക്രമണം നടന്നിട്ടുണ്ട്‌.

ചാര്‍ളി ഹെബ്ലോ മാഗസിന്‌ നേരയുണ്ടായ ആക്രമണത്തില്‍ എട്ട്‌ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പന്ത്രണ്ട്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌ ഇതിന്‌ പിന്നാലെ വീണ്ടും പാരീസ്‌ നഗരത്തില്‍ സ്‌ഫോടനവും വെടിവെപ്പും നടന്നിരുന്നു. ഇതില്‍ ഒരു വനിത ഉള്‍പെടെ രണ്ട്‌ പോലീസുകര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു.
മുഹമ്മദ്‌ നബിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ്‌ മതതീവ്രവാദികള്‍ ആക്രമണം നടത്തിയത്‌..

ആഫ്രിക്കയില്‍ നിന്നു അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും വളരെയധികം കുടിയേറ്റം നടന്നിട്ടളള യൂറോപ്യന്‍ രാജ്യമാണ്‌ ഫ്രാന്‍സ്‌ ഇതില്‍ ബഹഭുരിപക്ഷലും മുസ്ലീങ്ങളാണ്‌. ഈ പ്രത്യാക്രമണത്തോടെ കടുത്ത അരക്ഷതാവസ്ഥയാണ്‌ ഈ കുടിയേറ്റക്കാര്‍ അനുഭവിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top