Section

malabari-logo-mobile

പരപ്പനങ്ങാടി നഗരമധ്യത്തിലെ ഹോട്ടലില്‍ മോഷണം

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരമധ്യത്തിലെ ഹോട്ടലില്‍ മോഷണം. ഭിത്തി തകര്‍ത്ത് കടയില്‍ കയറിയ മോഷ്ടാവ് കവര്‍ന്നത് അമ്പതിനായിരം രൂപയോളം. ഇന്ന് പുലര്‍ച്...

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരമധ്യത്തിലെ ഹോട്ടലില്‍ മോഷണം. ഭിത്തി തകര്‍ത്ത് കടയില്‍ കയറിയ മോഷ്ടാവ് കവര്‍ന്നത് അമ്പതിനായിരം രൂപയോളം.

ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് മോഷണം നടന്നത്. പരപ്പനങ്ങാടി നഗരമധ്യത്തില്‍ അമ്മാറമ്പത്ത് അബ്ദുല്‍ജലീലിന്റെ ഉടമസ്ഥതിയിലുള്ള  ‘റെഡ് റോസ്’ ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ പിറകുവശത്തെ ഭിത്തി പൊളിച്ച് മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ഈ ഭാഗത്ത് റെയില്‍വേ ലൈന്‍ ആയതിനാല്‍ വിജനമാണ്.

sameeksha-malabarinews

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തരിക്കലിലും സമാനമായരീതിയില്‍ മോഷണം നടന്നിട്ടുണ്ട്.

നേരത്തേയും ഇത്തരത്തില്‍ ഈ ഹോട്ടലില്‍ മോഷണം നടന്നിട്ടുണ്ട്.

ഹോട്ടലിന്റെ പിറകുവശത്തെ റെയില്‍വേ ചാമ്പ്രയുടെ കാടുമൂടിക്കിടക്കുന്ന ഭാഗത്ത് സമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. പകല്‍സമയത്ത് പോലും മദ്യ-മയക്കുമരുന്നു വില്‍പ്പനക്കാര്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുന്നവെന്ന ആക്ഷേപം നാട്ടുകാര്‍ക്കിടിയില്‍ ശക്തമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!