തിരുവനന്തപുരം:ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട വള്ളത്തില്‍ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മത്സ്യത്തൊഴിലാളികളും നാട്ടുകാരും മഹേഷിനായിട്ടുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.ഇന്ന് രാവിലെ 7:30 യോടെയാണ് ഇവര്‍ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്. അവിടെ നിന്നും മീന്‍ പിടിക്കാന്‍ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ തിരയില്‍ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




