മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് ജയം

തിരൂര്‍: മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 16 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് തകര്‍പ്പന്‍ ജയം.

എതിരില്ലാത്ത 3 ഗോളിന് ഫൈറ്റേഴ്സ് സോഷ്യല്‍ സ്പോര്‍ട്സ് ചേലേമ്പ്രയെയാണ് തോല്‍പ്പിച്ചത്. കളിയുടെ 20-ാം മിനിറ്റിലും, 22 ാം മിനിറ്റിലും ജഴ്സി നമ്പര്‍ 10 മുഹമ്മദ് റഫ്നാസും, 57ാം മിനിറ്റില്‍ ജഴ്സി നമ്പര്‍ 19 അല്‍ത്താഫും വാക്കേഴ്സ് ക്ലബ്ബിനായി ഗോളടിച്ചു.

രണ്ടാം മല്‍സരത്തില്‍ സ്പോര്‍ട്സ് അക്കാഡമി കൊടിഞ്ഞിയാണ് വാക്കേഴ്സ് ക്ലബ്ബിന്റെ എതിരാളികള്‍.

 

Share news
error: Content is protected !!
Scroll to Top