ആലുവ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ആലുവ സിഐ സി.എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിനെതിരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഡിജിപി നടപടിയെടുത്തത്.

മുഖ്യമന്ത്രി ഇന്ന് രാവിലെ മൊഫിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. സിഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നേരത്തെ മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഐക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു.

സിഐക്കെതിരെ വകുപ്പ് തലത്തിലുള്ള അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി ട്രാഫിക് എസ്പിക്കാണ് അന്വേഷണ ചുമതല.

Share news
error: Content is protected !!
Scroll to Top