Section

malabari-logo-mobile

പരപ്പനാട്‌ സെവന്‍സ്‌ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ചാമ്പ്യന്‍മാര്‍

HIGHLIGHTS : പരപ്പനങ്ങാടി: ഗ്യലറികള്‍ ആവേശ തിരമാല തീര്‍ത്തിട്ടും ആതിഥേയരായ ഫിഷര്‍മെന്‍ പരപ്പനങ്ങാടിക്ക്‌ കോഴിക്കോട്‌ ബ്ലാക്ക്‌ ആന്റ്‌ വൈറ്റിന്റെ

maxresdefaultപരപ്പനങ്ങാടി: ഗ്യലറികള്‍ ആവേശ തിരമാല തീര്‍ത്തിട്ടും ആതിഥേയരായ ഫിഷര്‍മെന്‍ പരപ്പനങ്ങാടിക്ക്‌ കോഴിക്കോട്‌ ബ്ലാക്ക്‌ ആന്റ്‌ വൈറ്റിന്റെ സെവന്‍സ്‌ കരുത്തിനെയും പരിചയസമ്പന്നതയെയും മറികടക്കാനായില്ല. പരപ്പനാട്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാക്ക്‌ ആന്റ്‌ വൈറ്റിന്‌ കിരീടം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ ഇവര്‍ ഫിഷര്‍മാനെ തോല്‍പ്പിച്ചത്‌.

കളിയുടെ ഒന്നാം പകുതിയില്‍ തന്നെ ആസിഫിന്റെ ഗോളിലൂടെ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ലീഡ്‌ നേടി. എന്നാല്‍ പരപ്പനങ്ങാടിക്കാരനായ മന്‍സൂറിലൂടെ ഫിഷര്‍മെന്‍ ഗോള്‍ മടക്കിയതോടെ ഗ്യാലറികള്‍ ഇളകിമറിഞ്ഞു. തുടര്‍ന്ന്‌ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ഒരു ഗോള്‍ കൂടി നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

sameeksha-malabarinews

ഫൈനല്‍ മത്സരത്തിന്‌ മുന്‍പ്‌ പരപ്പനങ്ങാടി സബ്‌ ഇന്‍സ്‌പെക്ടര്‍ ജയന്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ഇത്തവണ ടൂര്‍ണമെന്റിലെ പല കളികളും കാണാന്‍ ശുഷ്‌കമായ കാണികളെ ഉണ്ടായിരുന്നൊള്ളു. ഇതുകൊണ്ടുതന്നെ ടൂര്‍ണമെന്റ്‌ സാമ്പത്തികമായി ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!