Section

malabari-logo-mobile

പരപ്പനങ്ങാടി പഞ്ചായത്തിലേക്ക്‌ വന്‍ പ്രതിഷേധവുമായി ആലുങ്ങലെ മത്സ്യതൊഴിലാളികള്‍

HIGHLIGHTS : പരപ്പനങ്ങാടി: വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ ആലുങ്ങലെ മത്സ്യത്തൊഴിലാളികള്‍ പരപ്പനങ്ങാടി ഗ്രമാപഞ്ചായത്തിലേക്ക്‌

parappanagadi,marchപരപ്പനങ്ങാടി: വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ ആലുങ്ങലെ മത്സ്യത്തൊഴിലാളികള്‍ പരപ്പനങ്ങാടി ഗ്രമാപഞ്ചായത്തിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ആലുങ്ങല്‍ കടപ്പുറത്ത്‌ കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിലും രണ്ട്‌ വര്‍ഷത്തിലധികമായി കടലാക്രമണ്‌തതില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ നഷ്ടപരിഹാരം ലഭിക്കാത്തതിലും മത്സ്യത്തൊഴിലാളി മേഖലയ്‌ക്കുള്ള ഫണ്ട്‌ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വകമാറ്റി ചെലവഴിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. മാര്‍ച്ചില്‍ സ്‌ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

പരപ്പനങ്ങാടി അടുത്ത കാലത്ത്‌ കണ്ട പ്രതിഷേധ സമരങ്ങളില്‍ കാണാത്ത അത്യപൂര്‍വ്വമായ ജനസഞ്ചയമാണ്‌ സമരത്തില്‍ അണിനിരന്നത്‌. മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യാകൂബ്‌ കെ ആലുങ്ങല്‍ പ്രസംഗത്തിലുടനീളം പഞ്ചാത്ത്‌ വൈസ്‌ പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനാണ്‌്‌ നടത്തിയത്‌. parappananagadi march 2 copy

sameeksha-malabarinews

മന്ത്രി അനുവദിക്കുന്ന പദ്ധതികള്‍ പോലും ആലുങ്ങലില്‍ നടപ്പിലാക്കാതിരിക്കാന്‍ ഇടപെടുകയാണെന്നും ഹാര്‍ബറിലേക്കുള്ള റോഡുകളുടെ വികസനത്തിന്റെ ഭാഗമായി അനുവദിച്ച ഏഴുകോടി രൂപയില്‍ 5 കോടി രൂപയും വകമാറ്റി മത്സ്യത്തൊഴിലാളികളോ ഹാര്‍ബറോ ഇല്ലാത്ത നെടുവ മേഖലയില്‍ പദ്ധതിയാക്കിയെന്നും യാകൂബ്‌ വിമര്‍ശിച്ചു.

സമരത്തില്‍ കുഞ്ഞിമരക്കാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്‌ പഞ്ചായത്ത്‌ അംഗം ബിപി അംസകോയ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷാജഹാന്‍, ഹനീഫ കൊടപ്പാളി, നാസര്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!