പരപ്പനങ്ങാടിയില്‍ യുഡിഎഫിന് മിന്നുന്നവിജയം

പരപ്പനങ്ങാടി : തദ്ദേശ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം.

ആകെയുള്ള 45 സീറ്റില്‍ 29 ഉം നേടി ആധികാരിക ജയമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. എല്‍ഡിഎഫ്-ജനകീയവികസനമുന്നണി സഖ്യത്തിന് 13സീറ്റ് ലഭിച്ചു. ബിജെപിക്ക് 3 സീറ്റും ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട തീരദേശ മേഖലയിലെ സീറ്റുകള്‍ മുഴവന്‍ തിരിച്ചുപിടിച്ചാണ് യുഡിഎഫ് തങ്ങളുടെ സീറ്റ് വര്‍ദ്ധിപ്പിച്ചത്. മുസ്ലീംലീഗ് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയിട്ടുണ്ട്.

യുഡിഎഫില്‍ 25 സീറ്റ് മുസ്ലീംലീഗിനാണ്. മൂന്ന് സീറ്റില്‍ കോണ്‍ഗസ്സും,ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചു.

 

Share news
error: Content is protected !!
Scroll to Top