Section

malabari-logo-mobile

ലിസ്റ്റ് അപൂര്‍ണ്ണം. വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചില്ല ; പരപ്പനങ്ങാടി നഗരസഭയിലെ കോവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

HIGHLIGHTS : parappanagdi municipality opposition councilors boycott

പരപ്പനങ്ങാടി പരപ്പനങ്ങാടി നഗരസഭയിലെ കോവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷഅംഗങ്ങള്‍ . ഇന്ന് രാവിലെ നടന്ന ചടങ്ങില്‍നിന്നാണ് പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത്. ഇത്തരമൊരു ചടങ്ങ് നടക്കുമ്പോള്‍ അംഗങ്ങോട് കൂടിയാലോചന നടത്തിയില്ലെന്നും, പരിപാടി നടക്കുന്ന വാര്‍ഡ് കൗണ്‍സിലറെ പോലും ചടങ്ങില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമുള്ള ആരോപണങ്ങളാണ് ഇടതു-ജനകീയമുന്നണി അംഗങ്ങളായ പ്രതിപക്ഷം ഉയര്‍ത്തിയത്.

പരപ്പനങ്ങാടി നഗരസഭാപരിധിയില്‍ കോവിഡ് ബാധിച്ചവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും,മരുന്നെത്തിക്കുന്നതിനും, മരണപ്പെട്ട രോഗികളെ സംസ്‌കരിക്കുന്നതിനും, വീടുകള്‍ അണുവിമുക്തമാക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ സുത്യര്‍ഹമായ സേവനമാണ് നടത്തിയത്. കൂടാതെ ചില കെട്ടിട ഉടമകള്‍ അവരുടെ കെട്ടിടങ്ങള്‍ സൗജന്യമായി ക്വാറന്റൈന്‍ സെന്ററുകളാക്കുവാന്‍ വിട്ടുനല്‍കി. ഇത്തരത്തില്‍ സുത്യര്‍ഹമായ സേവനം നടത്തിയ സന്നദ്ധപ്രവര്‍ത്തകരെ നഗരസഭ മുന്‍കൈയെടുത്ത് ആദരിക്കേണ്ടത് അനിവാര്യമാണെന്നും, ഇതിനായി കൂടിയാലോചനകള്‍ നടത്താതെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത് ജനാധിപത്യമര്യാദയില്ലായ്മയാണെന്ന് ഇടതുമുന്നണി കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ പറഞ്ഞു.

sameeksha-malabarinews

ഈ ചടങ്ങ് നടത്തുന്ന വേദി സ്ഥിതി ചെയ്യുന്ന ഡിവിഷന്‍ 38 ലെ കൗണ്‍സിലറായ മഞ്ജുഷ പ്രലോഷിനെ ചടങ്ങിന് ക്ഷണിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് ഇടതു-ജനകീയമുന്നണി കൗണ്‍സിലര്‍മാര്‍ പുറത്തിറക്കിയ പ്രതിഷേധ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ചടങ്ങ് പ്രതിപക്ഷകൗണ്‍സിലര്‍മാരെ ശനിയാഴ്ച അറിയിച്ചിട്ടുണ്ടെന്നും, പരിപാടിയില്‍ സ്ഥലം കൗണ്‍സിലറെ നോട്ടീസില്‍ ഉള്‍പ്പെടുത്താത്തത് പിശകുപറ്റിയതാണെന്നും പിന്നീടത് തിരുത്തിയെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍മാനായ പി.പി. ഷാഹുല്‍ ഹമീദ് മലബാറി ന്യൂസിനോട് പറഞ്ഞു.

ചടങ്ങ് കെപിഎ മജീദ് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. ചെയര്‍മാന്‍ എ ഉസ്മാന്‍ ചടങ്ങില്‍ അധ്യക്ഷനായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!