HIGHLIGHTS : Papaya is interesting in its unique form
ഹംസ കടവത്ത്
പരപ്പനങ്ങാടി : നാടു വിറപ്പിച്ച കാട്ടുപോത്തിന്റെയും അരികൊമ്പന്റെയും മുഖഛായ പൂണ്ട് വിളഞ്ഞ നാടന്‍ കറമൂസ എന്ന തനി നാടന്‍ പപ്പായ കൗതുക കാഴ്ച്ചയായി.


കലമാനോ കാട്ടുപോത്തോ , കൊമ്പനൊ എന്ന ചോദ്യമുയര്‍ത്തി നില്‍ക്കുന്ന പപ്പായ വിളഞ്ഞ് നില്‍ക്കുന്നത് ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുന്‍സിപ്പല്‍ മുന്‍കൗണ്‍സിലറുമായ പി.കെ. മുഹമ്മദ് ജമാലിന്റെ അഞ്ചപ്പുരയിലെ വീട്ടുവളപ്പിലാണ്.
ജൈവ കാര്‍ഷിക പ്രിയനായ പി. കെ. എം. ജമാല്‍ വീട്ടുവളപ്പില്‍ നട്ടു വളര്‍ത്തിയ പപ്പായ ചെടിയിലെ വിളയില്‍ പെടുന്നനെയാണ് ഈ മാറ്റം ദൃശ്യമായത്.
കൊമ്പുകുലച്ചെത്തിയ പപ്പായകള്‍ കൃഷികളത്തിലെ ആദ്യാനുഭവമാണന്ന് മുഹമ്മദ് ജമാല്‍ പറഞ്ഞു.