HIGHLIGHTS : The Prime Minister inaugurated the new Parliament building
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചു.
പൂജാ ചടങ്ങുകള്‍ക്കായി രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയ പ്രധാനമന്ത്രിയെ സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി അതിനുശേഷം ലോക്‌സഭയില്‍ നിലവിളക്ക് തെളിയിച്ചു.തുടര്‍ന്ന് ശിലാഫലകം മോദി അനാച്ഛാദനം ചെയ്തു. പൂജകളോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ സര്‍വമത പ്രാര്‍ത്ഥനയും നടന്നു.


അതെസമയം പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പ്രഥമ പൗരയായ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത് കേന്ദ്രം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ 20 രാഷ്ട്രീയ പാര്‍ട്ടികളാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.