HIGHLIGHTS : After terrorizing the people of Kampam town, Arikomban finally returned to the forest.
കമ്പം: കമ്പം പട്ടണത്തില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന്‍ ഒടുവില്‍ വനത്തിലേക്ക് മടങ്ങി. വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളിലായാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളതെന്നാണ് ജിപിഎസ് കോളറില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇപ്പോഴുള്ള കൂതനാച്ചി റിസര്‍വ് വനത്തില്‍ നിന്നും ആന മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന.


അരിക്കൊമ്പന്‍ വനത്തിനുള്ളിലേക്ക് കടന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം കൂതനാച്ചിയിലെത്തിയിട്ടുണ്ട്.